ആഞ്ഞടിച്ച് സഞ്ജു,  അടി തെറ്റി തിലക്

ഡബഌന്‍ - അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഋതുരാജ് ഗെയ്കവാദും (43 പന്തില്‍ 58) സഞ്ജു സാംസണും (26 പന്തില്‍ 40) അടിത്തറയിട്ടതോടെ ഇന്ത്യ അഞ്ചിന് 185 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ റിങ്കു സിംഗും (21 പന്തില്‍ 38) ശിവം ദൂബെയും (16 പന്തില്‍ 22 നോട്ടൗട്ട്) 42 റണ്‍സ് ചേര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചു. പതിനഞ്ചോവറില്‍ മൂന്നിന് 129 ആയിരുന്നു സ്‌കോര്‍. 
ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ തിലക് വര്‍മ ഈ മത്സരത്തില്‍ രണ്ടാമത്തെ പന്തില്‍ പുറത്തായി. ഗെയ്കവാദും സഞ്ജുവും തുടരെ പുറത്തായതോടെ ഇന്ത്യ മുടന്തിയതായിരുന്നു. റിങ്കു സിംഗ് താളം കണ്ടെത്താന്‍ അല്‍പം സമയമെടുത്തു. ആദ്യ മത്സരം ഇന്ത്യയാണ് ജയിച്ചത്.
 

Latest News