രാവുകൾ പകലാക്കി രചനകൾക്ക് ജീവൻ നൽകുന്ന ഈ പെൺകുട്ടി, ജീവിതയാത്ര, ഇടിയുടെ മുഴക്കം, പണപ്പെട്ടിയിലെ പ്രേതം, നിഴലിന്റെ മായ്ച, ഇരുട്ടിലെ നക്ഷത്രത്തിളക്കം എന്നീ അഞ്ച് കഥകൾ ഇതിനകം എഴുതിത്തീർന്നിട്ടുണ്ട്. ഒരു കഥ കൂടി പൂർത്തിയാക്കി പുസ്തകമാക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് റീമാ മെഹ്‌റു.
ഇത് റീമാ മെഹ്‌റു. കുട്ടിക്കഥകളുടെ ലോകത്തിലൂടെ യാത്ര ചെയ്യുന്ന കൊച്ചുമിടുക്കി. എഴുത്തും ചിത്രംവരയും ഒപ്പം സാഹസികതയുടെ ചിറകിലേറി കുറെ സഞ്ചാരങ്ങളും.
മലപ്പുറം വടക്കാങ്ങര മേലേ കാളാവിലെ റീമാ മെഹ്‌റു എന്ന കൊച്ചു മിടുക്കി. ആറാം ക്ലാസിൽ നിന്ന് തുടങ്ങിയതാണ് കഥയെഴുത്ത്. എല്ലാം കാമ്പുള്ള വിഷയങ്ങൾ. മികച്ച അവതരണരീതി. വലിയവരുടെ ആഖ്യാനരീതിയിൽ തന്നെയാണ് എഴുത്തിന്റെ തുടക്കം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതരീതികളും ആശകളും അഭിലാഷങ്ങളും വിപ്ലവച്ചുവ ചേർത്ത് തനിമയോടെ അവതരിപ്പിച്ചു ഈ കൊച്ചു മിടുക്കി. ആഖ്യാനരീതിയിലെ മെയ്‌വഴക്കം ആരെയും അത്ഭുതപ്പെടുത്തും.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ താൻ എഴുതുന്ന ഓരോ കഥയും യൂട്യൂബ് ചാനലിൽ അപ്‌ലോഡ്്് ചെയ്ത് അവതരിപ്പിച്ചിരുന്നു ഈ കൊച്ചു കഥാകാരി. അച്ചടിക്കുന്നതും യൂ ട്യൂബുകളിൽ വരുന്നതുമായ തന്റെ കഥകൾക്ക് വേണ്ട തലക്കെട്ടുകൾക്കൊപ്പം യോജിച്ച ഇല്യസ്‌ട്രേഷൻ നടത്തിയതും റീമാ മെഹ്‌റു തന്നെ. പന്ത്രണ്ട് കഥകൾ എഴുതി എഡിറ്റിങ്ങും പൂർത്തിയാക്കിയതും സ്വന്തമായിത്തന്നെ. കഥകൾ അച്ചടിച്ചതും പ്രോൽസാഹനം നൽകിയതും കൂട്ടിലങ്ങാടി ലിപി പ്രിൻറിങ്ങ് പ്രസ് സാരഥികളാണ്.
ബൈക്കും കാറുമെല്ലാം സ്വന്തമായി ഓടിക്കാൻ അറിയാവുന്ന റീമാ മെഹ്‌റുവിന് ഇനി സ്‌കെയ് ഡൈവിങ്ങിനാണ് ഖൽബ് വെമ്പുന്നത്. പോരാത്തതിന് ഭാവിയിൽ ആസ്‌ട്രോളജിസ്റ്റാവാനുള്ള മോഹവും.

പിതാവ് കരുവള്ളി പാത്തിക്കൽ ഹംസ, മലയിൽ ഗ്രൂപ്പിന്റെ സെയിൽസ്മാനാണ്. മാതാവ് പൂക്കോട്ടുംപാടം സ്വദേശിനി റസിയ ചാട്ടു പോക്കിൽ, തടത്തിലക്കുണ്ട് എൽ.പി സ്‌കൂളിലെ യു.കെ.ജി അധ്യാപികയാണ്. കഥ പ്രസിദ്ധീകരിക്കണം എന്ന ഈ കൊച്ചു മനസ്സിന്റെ മോഹം പൂവണിയിച്ചത് ഉമ്മയും സഹോദരൻ ശിഹാൻ അക്ബറും ചേർന്നാണ്. പ്രോൽസാഹനവുമായി പിതാവടങ്ങുന്ന നാലംഗ കുടുംബം എന്നും ഒപ്പമുണ്ട്.
റീമ പഠിക്കുന്ന വടക്കാങ്ങര ടി.എസ്.എസിൽ വെച്ച് ഒരു പ്രത്യേക ചടങ്ങിൽ വെച്ചാണ് 'രസകരമായ കുട്ടികഥകൾ' എന്ന പേരിലുള്ള കഥാപുസ്തകം മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജാഥർവെള്ളേക്കാട്ട് പ്രകാശനം നടത്തി.
വടക്കാങ്ങര ടി.എസ്.എസ്.പി.ടി.എ, കാളാവ് ബദരിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അവാർഡ് ഉൾപ്പെടെ നിരവധി ആദരവുകളും പ്രോൽസാഹനങ്ങളും ഈ കൊച്ചു പെൺകുട്ടിക്ക് ലഭ്യമായിട്ടുണ്ട്. തുള്ളിക്കളിക്കേണ്ട കൊച്ചു പ്രായത്തിൽ കുരുന്നുകൾക്ക് ആസ്വാദനമേകുന്ന കഥകൾക്ക് രചന നൽകിയ ഈ പൂത്തുമ്പിക്ക് ചിലപ്പോൾ ഉറക്കം വരാറില്ല. രാവുകൾ പകലാക്കി രചനകൾക്ക് ജീവൻ നൽകുന്ന ഈ പെൺകുട്ടി, ജീവിതയാത്ര, ഇടിയുടെ മുഴക്കം, പണപ്പെട്ടിയിലെ പ്രേതം, നിഴലിന്റെ മായ്ച, ഇരുട്ടിലെ നക്ഷത്രത്തിളക്കം എന്നീ അഞ്ച് കഥകൾ ഇതിനകം എഴുതിത്തീർന്നിട്ടുണ്ട്. ഒരു കഥ കൂടി പൂർത്തിയാക്കി പുസ്തകമാക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് റീമാ മെഹ്‌റു.






