റിയാദ് - മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ ക്ലബ്ബിലേക്ക് കൂടുതല്‍ പ്രമുഖ താരങ്ങളെത്തുന്നു. നെയ്മാറിനും ഖാലിദു കൂലിബാലിക്കും റൂബന്‍ നെവെസിനും യാസീന്‍ ബൂനൂവിനും പിന്നാലെ മറ്റൊരു പ്രമുഖ താരം കൂടി ഹിലാലില്‍ ചേര്‍ന്നു. ക്ലബ്ബ് റെക്കോര്‍ഡായ അഞ്ച് കോടി പൗണ്ടിന് ഫുള്‍ഹം അലക്‌സാണ്ടര്‍ മിത്രോവിച്ചിനെ ഹിലാലിന് കൈമാറി. അല്‍ഹിലാലില്‍ ചേരാനുള്ള താല്‍പര്യം ഇരുപത്തെട്ടുകാരന്‍ നിരന്തരമായി അറിയിച്ചതോടെ വര്‍ധിപ്പിച്ച ഓഫര്‍ വൈമനസ്യത്തോടെ ഫുള്‍ഹം അംഗീകരിക്കുകയായിരുന്നുവെന്ന് ക്ലബ്ബ് അറിയിച്ചു. സെര്‍ബിയയുടെ തന്നെ സെര്‍ജി മിലിന്‍കോവിച് സാവിച്ചും ഹിലാലിലുണ്ട്.
കഴിഞ്ഞ സീസണില്‍ ഫുള്‍ഹമിനു വേണ്ടി മിത്രോവിച് 14 ഗോളടിച്ചിട്ടുണ്ട്. 2018 ലാണ് മിത്രോവിച് ഫുള്‍ഹമിലെത്തിയത്. 2021-22 ല്‍ ഫുള്‍ഹം രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പിലായിരുന്നു. ആ സീസണില്‍ റെക്കോര്‍ഡായ 43 ഗോള്‍ നേടി.






