പെനാല്‍ട്ടി തുലച്ച് സലാഹ്, പത്തു പേരുമായി ലിവര്‍പൂള്‍

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് ഈ സീസണിലെ ആദ്യ ജയം. ചെല്‍സിയുമായി ആദ്യ കളിയില്‍ പോയന്റ് പങ്കിട്ട മുന്‍ ചാമ്പ്യന്മാര്‍ 3-1 ന് ബോണ്‍മൗത്തിനെ തകര്‍ത്തു. മൂന്നാം മിനിറ്റില്‍ തന്നനെ ആന്റോയ്ന്‍ സെമന്യോയിലൂടെ ആതിഥേയരെ ബോണ്‍മൗത്ത് ഞെട്ടിച്ചിരുന്നു. മുപ്പത്താറാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി മുഹമ്മദ് സലാഹ് തുലച്ചെങ്കിലും റീബൗണ്ടില്‍ ഗോള്‍ നേടി. 
അമ്പത്തെട്ടാം മിനിറ്റ് മുതല്‍ പത്തു പേരുമായാണ് ലിവര്‍പൂള്‍ പൊരുതിയത്. പുതുതായി ടീമിലെത്തിയ അര്‍ജന്റീനക്കാരന്‍ അലക്‌സിസ് മക്കാലിസ്റ്റര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. അതിനു ശേഷവും ലിവര്‍പൂള്‍ ഗോള്‍ നേടി. 62ാം മിനിറ്റിലായിരുന്നു ഡിയേഗൊ ജോടയുടെ ഗോള്‍. ലൂയിസ് ഡിയാസിലൂടെയായിരുന്നു ലിവര്‍പൂളിന്റെ ആദ്യ ഗോള്‍. 

Latest News