റിയാദ് - സൗദി പ്രൊ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെയും സാദിയൊ മാനെയുടെയും അന്നസ്‌റിന് തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും തോല്‍വി. ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ അവര്‍ അത്തആവുനോട് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. ഇരുപതാം മിനിറ്റില്‍ ലിയാന്ദ്രെ തവാംബയും ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ അഹമദ് ബാഹുസൈനും സ്‌കോര്‍ ചെയ്തു. ദമാമില്‍ നടന്ന ആദ്യ ലീഗ് മത്സരത്തില്‍ അല്‍ഇത്തിഫാഖിനോടാണ് അന്നസ്ര്‍ 1-2 ന് തോറ്റത്. ഈ സീസണ്‍ കിരീടവിജയത്തോടെയാണ് അന്നസ്ര്‍ തുടങ്ങിയത്. അറബ് ക്ലബ്ബ് ചാമ്പ്യന്മാരാണ് അവര്‍.
കോര്‍ണര്‍ കിക്കിനെത്തുടര്‍ന്നായിരുന്നു ആദ്യ ഗോള്‍. അവസാന വേളയില്‍ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. ക്രിസ്റ്റിയാനോക്ക് പഴയ വേഗം കണ്ടെത്താനായില്ല. പലതവണ ഓഫ്‌സൈഡില്‍ കുടുങ്ങി. ആദ്യ കളിയില്‍ പരിക്കു കാരണം റൊണാള്‍ഡൊ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല.
ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. അന്നസ്‌റിന് അടിയന്തരമായി മികച്ച ഡിഫന്റര്‍മാരെ വേണമെന്നും റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്നുമൊക്കെ പലരും എഴുതി.






