റോം - നാപ്പോളിക്ക് ഇറ്റാലിയന്‍ ലീഗ് കിരീടം നേടിക്കൊടുത്ത ലൂഷ്യാനൊ സ്പലേറ്റി ഇറ്റലിയുടെ ദേശീയ കോച്ചാവും. ഇറ്റാലിയന്‍ ഫെഡറേഷനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് റോബര്‍ടൊ മാഞ്ചീനി അപ്രതീക്ഷിതമായി രാജി വെച്ച ഒഴിവിലാണ് ഇത്. മാഞ്ചീനി സൗദി അറേബ്യയുടെ കോച്ചാവുമെന്നാണ് റിപ്പോര്‍ട്ട്.
സ്പലേറ്റി മൂന്നു വര്‍ഷത്തെ കരാറിലാണ് ഒപ്പിടുക. സ്പലേറ്റിയും ഇറ്റാലിയന്‍ ഫെഡറേഷന് പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവീനയും ഇന്നലെ കരാര്‍ സംബന്ധിച്ച അന്തിമ ചര്‍ച്ച പൂര്‍ത്തിയാക്കി. ഇന്ന് പ്രഖ്യാപനമുണ്ടാവും. തിങ്കളാഴ്ച കോച്ച് മാധ്യമങ്ങളെ അഭിമുഖീകരിക്കും.
2021 ല്‍ യൂറോ കപ്പ് ചാമ്പ്യന്മാരായെങ്കിലും ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്നത് ഇറ്റലിക്ക് കനത്ത പ്രഹരമായിരുന്നു.






