ദോഹ- 77-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദോഹ കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.കൾച്ചറൽ ഫോറം ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ ശശിധര പണിക്കർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് പ്രചോദനമാവട്ടെ ഈ ദിനമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. രാജ്യം ഒന്നിച്ച് നിന്നപ്പോഴാണ് സ്വാതന്ത്ര്യം എന്ന മഹത്തായ നേട്ടം കൈവരിക്കാനായത്. സമൂഹത്തിൽ വെറുപ്പ് കലർത്തുന്നവർക്കെതിരെയും ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെയും ജാഗ്രതയോടെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്‌ന സാക്കി, ജനറൽ സെക്രട്ടറി മജീദ് അലി, ട്രഷറർ അബ്ദുൽ ഗഫൂർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഹമ്മദ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങര, ഫൈസൽ എടവനക്കാട് തുടങ്ങിയവർ സംസാരിച്ചു.






