കൊല്‍കൊത്ത- ഡുറണ്ട് കപ്പില്‍ സൈനിക ടീമുകള്‍ക്ക് ജയവും തോല്‍വിയും. ആര്‍മി റെഡ് 2-1ന് ബോഡോലാന്‍ഡ് എഫ്.സിയെ തോല്‍പിച്ചപ്പോള്‍ ഇന്ത്യന്‍ നേവി 0-1ന് ജംഷെഡ്പുരിനോട് തോറ്റു.
ആര്‍മി റെഡിനുവേണ്ടി സമീര്‍ മുര്‍മുവും, മെയ്‌തെയ് സുരേഷുമാണ് ഗോളടിച്ചത്. ബോഡോലാന്റിന്റെ ഗോള്‍ ജോ അയ്ഡൂ നേടി. ഇന്‍ജുറി ടൈമിന്റെ അവസാനം ആര്‍മി റെഡിന്റെ താക്കൂരി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി.
ജയത്തോടെ ആര്‍മി റെഡ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടു കളികളും ജയിച്ച അവര്‍ക്ക് ആറ് പോയന്റായി. രണ്ട് കളികളും തോറ്റ ബോഡോലാന്‍ഡ് പുറത്തായി.
ജംഷഡ്പൂരിന്റെ ഏക ഗോള്‍ നേടിയത് 71-ാം മിനിറ്റില്‍ ആഷ്‌ലി കോലിയാണ്. ബി ഗ്രൂപ്പില്‍ രണ്ട് കളികളില്‍ ജംഷെഡ്പുരിന്റെ ആദ്യ വിജയമാണിത്. ഇതോടെ ജംഷെഡ്പുര്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത നിലനിര്‍ത്തി. മുഹമ്മദന്‍സിനും മൂന്ന് പോയന്റുണ്ട്. രണ്ട് കളികളും ജയിച്ച മുംബൈ സിറ്റിയാണ് മുന്നില്‍. രണ്ട് മത്സരങ്ങളും തോറ്റ നേവി പുറത്തായി.






