ലോക മീറ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ ഉത്തേജക നാറ്റം, ഭാവന മടങ്ങി

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് നാളെ ഹംഗറിയിലെ ബുഡാപെസറ്റില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി. 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യ പങ്കെടുപ്പിക്കുന്ന ഏക വനിതാ അത്‌ലറ്റായ ഭാവനാ ജാടിനെ ഉത്തേജക ചട്ടലംഘനങ്ങളുടെ പേരില്‍ നാട്ടിലേക്ക് തിരിച്ചയച്ചു. താന്‍ എവിടെ ഉണ്ടായിരിക്കുമെന്ന് അറിയിക്കാതെ ഉത്തേജക പരിശോധകരെ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു തവണ കബളിപ്പിച്ചതാണ് ഭാവനക്കെതിരെ നടപടി വരാന്‍ കാരണമായത്. 
റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തേഴുകാരി ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഫെബ്രുവരിയില്‍ റാഞ്ചിയില്‍ അരങ്ങേറിയ നടത്ത ചാമ്പ്യന്‍ഷിപ്പില്‍ ഭാവന കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്റര്‍ സ്റ്റെയ്റ്റ് മീറ്റിലും ഫോം നിലനിര്‍ത്തി.
 

Latest News