സംസ്ഥാന ജൂനിയര്‍  ഫുട്ബോള്‍ കൊച്ചിയില്‍

കൊച്ചി- സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച മുതല്‍ 23 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. ഇതേ തീയതികളില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും അരങ്ങേറും. ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ രാവിലെ 7ന് കാസര്‍ക്കോട് കോഴിക്കോടിന് നേരിടും. മൂന്ന് മത്സരങ്ങള്‍ കൂടി ആദ്യദിവസം നടക്കും. നാലുഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ജേതാക്കള്‍ 22ന് നടക്കുന്ന സെമിഫൈനലില്‍ ഏറ്റുമുട്ടും. 23നാണ് ഫൈനല്‍. ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറവും, സബ് ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍ക്കോടുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. തൃശൂര്‍ ആണ് ഇരുവിഭാഗങ്ങളിലും റണ്ണേഴ്സ് അപ്പ്.

Latest News