ദോഹ- ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. രണ്ടാഴ്ചയിലേറെയായി ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34)ആണ് മരിച്ചത്. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആന്റ ടൂറിസം സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. അസുഖം മൂർച്ഛിക്കുകയും ജീവിതത്തിലേക്ക് തിരിച്ചുവരുവനുള്ള സാധ്യത കുറവാണെന്ന വൈദ്യോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു. മാലിക്,ഹവ്വാബി എന്നിവരാണ് മാതാപിതാക്കൾ. ഫാത്തിമ ജുമാനയാണ് ഭാര്യ. ഹനിയ ഫാത്തിമ, അബ്ദുൽ ഹലീം എന്നിവർ മക്കളാണ്.






