എസ്‌കോബാര്‍ ഓര്‍മകള്‍; കൊളംബിയ കളിക്കാരിയുടെ അനുജന്‍ കൊല്ലപ്പെട്ടു

ബൊഗോട്ട - 1994 ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളടിച്ചതിനു പിന്നാലെ ആന്ദ്രെ എസ്‌കോബാര്‍ നിശാ ക്ലബ്ബിനു പുറത്ത് വെടിയേറ്റു മരിച്ചതിന്റെ ഓര്‍മകളുണര്‍ത്തി കൊളംബിയയില്‍ മറ്റൊരു കൊലപാതകം. കൊളംബിയ വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ അവരുടെ കളിക്കാരി ജോറിലിന്‍ കരാബാലിയുടെ അനുജന്‍ നിശാ ക്ലബ്ബില്‍ കൊല്ലപ്പെട്ടു. അവിടെ ഡിസ്‌ക് ജോക്കിയായിരുന്നു യുവാവ്. കാലി നഗരത്തിലാണ് സംഭവം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോടാണ് 1-2 ന് കൊളംബിയ തോറ്റത്. കൊളംബിയന്‍ ടീമിന് നിശ്ചയിച്ച വരവേല്‍പ് ദുഃഖസംഭവത്തിനിടയിലും നടത്തുമെന്ന് കൊളംബിയന്‍ സോക്കര്‍ ഫെഡറേഷന്‍ അറിയിച്ചു. 

Latest News