മാഞ്ചസ്റ്റര്‍ - വുള്‍വര്‍ഹാംപ്റ്റന്റെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ കളിയില്‍ വിജയം പിടിച്ചു. അവസാന വേളയില്‍ റഫായേല്‍ വരാന്റെ ഹെഡര്‍ ഗോളാണ് സ്വന്തം ഗ്രൗണ്ടിലെ പരാജയത്തില്‍ നിന്ന് യുനൈറ്റഡിനെ രക്ഷിച്ചത്. പുതിയ യുനൈറ്റഡ് ഗോളി ആന്ദ്രെ ഒനാന മിന്നുന്ന ഫോമിലായിരുന്നു. അന്ത്യ നിമിഷങ്ങളില്‍ വുള്‍വര്‍ഹാംപ്റ്റന്റെ ശക്തമായ പെനാല്‍ട്ടി അപ്പീല്‍ റഫറി അവഗണിച്ചു. ഒരു ക്രോസ് തടുക്കാന്‍ ശ്രമിക്കവെ സാസ കലായ്‌സിച്ചിന്റെ മുഖത്തടിച്ചെങ്കിലും റഫറിയോ വീഡിയൊ റഫറിയോ ഇടപെട്ടില്ല. തല തെറിക്കുന്ന രീതിയില്‍ അടിച്ചാല്‍ പെനാല്‍ട്ടി നല്‍കേണ്ടതായിരുന്നുവെന്ന് വുള്‍വര്‍ഹാംപ്റ്റന്‍ കോച്ച് ഗാരി ഒനീല്‍ പറഞ്ഞു. റഫറികളുടെ മേധാവി ജോണ്‍ മോസ് വിളിച്ച് പിഴവിന് ക്ഷമ ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ആദ്യ കളിയിലെ പ്രകടനം യുനൈറ്റഡിന്റെ കരുത്തിനെക്കുറിച്ച നിരവധി സംശയങ്ങളുയര്‍ത്തുന്നതായിരുന്നു. ഒനാനക്കും മിഡ്ഫീല്‍ഡര്‍ മെയ്‌സന്‍ മൗണ്ടിനും യുനൈറ്റഡ് അരങ്ങേറ്റത്തിന് അവസരമൊരുക്കി.






