ഗെറ്റാഫെ - സ്പാനിഷ് ലീഗ് ഫുട്ബോളില്‍ കിരീടം നിലനിര്‍ത്താനായി പൊരുതുന്ന ബാഴ്സലോണയെ ആദ്യ കളിയില്‍ ഗെറ്റാഫെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പരുക്കന്‍ കളി ഇരു ടീമുകളും പത്തു പേരുമായാണ് അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ എതിരാളിയെ കൈ മുട്ട് കൊണ്ട് കുത്തിയതിന് ബാഴ്സലോണ വിംഗര്‍ റഫീഞ്ഞയും തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെയിം മാറ്റയും പുറത്തായി. കഴിഞ്ഞ സീസണിലും ഗോള്‍രഹിത സമനിലയോടെയാണ് ബാഴ്സലോണ തുടങ്ങിയത്.
പുതുതായി ടീമിലെത്തിയ ഇല്‍കേ ഗുണ്ടോഗനും ഓറിയോള്‍ റോമിയോക്കും കോച്ച് ഷാവി അരങ്ങേറ്റത്തിന് അവസരം നല്കി. മുമ്പ് മൂന്നു തവണ ഗെറ്റാഫെയില്‍ കളിച്ചപ്പോഴും ബാഴ്സലോണക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.






