ദുബായ്- വെള്ളിയാഴ്ച അജ്മാൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നില പാർപ്പിട കെട്ടിടത്തിൽ ഉണ്ടായ അഗനിബാധ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തിൽ 16 ഫ്‌ലാറ്റുകൾ കത്തിനശിച്ചു. 13 കാറുകൾക്കും കേടുപാടുകൾ ഉണ്ടായി. ആളപായം ഇല്ല. അഗ്‌നിബാധയുണ്ടായ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് താമസക്കാരെ ഒഴിപ്പിച്ചത് വൻ ദുരന്തം ഒഴിവാക്കി.
ഫ്‌ളാറ്റുകളിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. കെട്ടിടത്തിൽ കൂളിംഗ് പ്രക്രിയ നടത്തിവരുന്നതായും അഗ്‌നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നു പോലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു. മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യൻ പ്രവാസികൾ ഈ കെട്ടിടത്തിൽ മസിച്ചിരുന്നു.






