ചെന്നൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ ത്രസിപ്പിച്ച ഫൈനലില്‍ മലേഷ്യക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന് പിന്നിലായ ശേഷം ഇന്ത്യക്ക് കിരീടം. ആദ്യ പകുതിയില്‍ 1-3 ന് പിന്നിലായ ശേഷം തിരിച്ചടിച്ച ഇന്ത്യ അമ്പത്താറാം മിനിറ്റില്‍ ആകാശ്ദീപ് സിംഗ് നേടിയ ഗോളിലാണ് വിജയം പിടിച്ചത്. നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നല്ല ഒരുക്കമായി ഈ വിജയം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയെ 5-3 ന് തോല്പിച്ച് ജപ്പാന് മൂന്നാം സ്ഥാനം നേടി.
ജുഗരാജ് സിംഗിലൂടെ ഒമ്പതാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും പിന്നീട് മലേഷ്യന്‍ പടയോട്ടമാണ് കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് 0-5 ന് തകര്‍ന്ന മലേഷ്യന്‍ ടീമായിരുന്നില്ല ഇത്. പതിനാലാം മിനിറ്റില്‍ അബുകമാല് അര്സായിയും നാലു മിനിറ്റിനു ശേഷം റാസി റഹീമം ഇടവേളക്ക് അല്പം മുമ്പ് അമീനുദ്ദീന്‍ മുഹമ്മദും സ്കോര്‍ ചെയ്തു. മൂന്നാം ക്വാര്‍ട്ടറിലെ അവസാന സെക്കന്റുകളിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ തിരിച്ചുവരവ് തുടങ്ങിയത്. തൊട്ടുപിന്നാലെ ഗുര്‍ജന്ത് സിംഗും സ്കോര്‍ ചെയ്തതോേെട സ്കോര്‍ തുല്യമായി.






