മനാമ-ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഒ.ഐ.സി.സി, ഇൻകാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഒ.ഐ.സി.സി, ഇൻകാസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നതിനും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി കമ്മിറ്റി രൂപീകരിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ചെയർമാനും ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസെപ്പ് പിച്ചകശ്ശേരിൽ കൺവീനറായുമുള്ള കമ്മിറ്റിയാണ് നിലവവിൽ വന്നത്. ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് നിയമനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പുതുപ്പള്ളിയിൽ ഉടനെ ആരംഭിക്കും.






