റിയാദ് എയറിന്റെ ചിറകില്‍ അത്‌ലറ്റിക്കൊ പറക്കും

ജിദ്ദ - സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അത്‌ലറ്റിക്കൊ മഡ്രീഡിനെ സൗദി അറേബ്യയിലെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ വരും സീസണുകളില്‍ സ്‌പോണ്‍സര്‍ ചെയ്യും. 2025 ലേ റിയാദ് എയര്‍ പറന്നുയരൂ. സൗദി അറേബ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടാണ് റിയാദ് എയര്‍ തുടങ്ങുന്നത്. 
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം അത്‌ലറ്റിക്കൊയുടേതായിരുന്നു. ഈ സീസണില്‍ റയല്‍ മഡ്രീഡും ബാഴ്‌സലോണയും നിരവധി പ്രശ്‌നങ്ങളാല്‍ വലയുന്ന സാഹചര്യം അത്‌ലറ്റിക്കോക്ക് മുന്നേറാന്‍ അവസരമൊരുക്കിയേക്കും. 

Latest News