നോര്താംപ്റ്റണ് - ഇംഗ്ലിഷ് കൗണ്ടി വണ്‍ഡേ കപ്പ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ മിന്നുന്ന പ്രകടനം. സോമര്‍സെറ്റിനെതിരെ നോര്‍താംപ്റ്റണ്‍ഷയറിന് വേണ്ടി ഇറങ്ങിയ പൃഥ്വി 153 പന്തില്‍ 11 സിക്‌സറും 28 ബൗണ്ടറിയും സഹിതം 244 റണ്‍സെടുത്തു. അമ്പതോവറില്‍ എട്ടിന് 415 റണ്‍സടിച്ച നോര്താംപ്റ്റണ്‍ 87 റണ്‍സിന് ജയിച്ചു. മൂന്ന് പന്ത് ശേഷിക്കെയാണ് ഓപണര്‍ പുറത്തായത്.
81 പന്തില്‍ സെഞ്ചുറി പിന്നിട്ട പൃഥ്വി പിന്നീട് വേഗം കൂട്ടി. 129 പന്തിലാണ് ഇരട്ട സെഞ്ചുറി. സാം വൈറ്റ്മാനുമായുള്ള (54) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 194 റണ്‍സ് പിറന്നു.






