മഷിയുണങ്ങും മുമ്പെ  മനോജ് തിരിച്ചു വന്നു

കൊല്‍ക്കത്ത - വിരമിച്ച് അഞ്ചു ദിവസം പിന്നിടും മുമ്പെ മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തിരിച്ചുവന്നു. വൈകാരികമായി എടുത്ത തീരുമാനമായിരുന്നുവെന്നും ഒരു വര്‍ഷം കൂടി ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും ബംഗാള്‍ സ്‌പോര്‍ട്‌സ് മന്ത്രി കൂടിയായ മനോജ് തിവാരി പ്രഖ്യാപിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനുമായ സ്‌നേഹശീഷ് ഗാംഗുലിക്കൊപ്പമിരുന്നാണ് മനോജ് തീരുമാനം തിരുത്തിയത്. 2008 നും 2015 നുമിടയില്‍ 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി20കളിലും മനോജ് ഇന്ത്യന്‍ കുപ്പായമിട്ടിട്ടുണ്ട്. പിന്നീട് തൃണമൂല്‍ ടിക്കറ്റില്‍ ജയിച്ച് ബംഗാളില്‍ മന്ത്രിയായിരിക്കെ ബംഗാളിനെ രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ വര്‍ഷം ഫൈനലിലേക്ക് നയിച്ചിരുന്നു.

Latest News