ഏഷ്യാ കപ്പില്‍  രാഹുല്‍ കളിച്ചേക്കും

ബംഗളൂരു - പരിക്കു കാരണം ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. മെയ് ഒന്നിന് ഐ.പി.എല്‍ മത്സരത്തിനിടെ പരിക്കേറ്റ ശേഷം രാഹുല്‍ കളിച്ചിട്ടില്ല. ശസ്ത്രക്രിയക്കു ശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വ്യായാമത്തിലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് പൂര്‍ണമായി കായികക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ഏഷ്യാ കപ്പ്. രാഹുലിന്റെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരക്ക് പരിചയസമ്പത്തും കരുത്തും പകരും. 

Latest News