പ്രോവിഡന്‍സ് - വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ഫോം വീണ്ടെടുത്ത സൂര്യകുമാര്‍ യാദവും പരിക്കിന് ശേഷം തിരിച്ചെത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ആതിഥേയരുടെ അഞ്ചിന് 159 ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്കു ശേഷം വിജയകരമായി പിന്തുടര്‍ന്നു. സിക്‌സറോടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 20 നോട്ടൗട്ട്) വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് വിക്കറ്റ് കൈയിലുണ്ടായിരുന്നു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് അഞ്ചിന് 159, ഇന്ത്യ 17.5 ഓവറില്‍ മൂന്നിന് 164.
അരങ്ങേറ്റ ഓപണര്‍ യശസ്വി ജയ്‌സ്വാളും (1) ശുഭ്മാന്‍ ഗില്ലും (11 പന്തില്‍ 6) തുടക്കത്തില്‍ തന്നെ പുറത്തായതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ സൂര്യകുമാര്‍ യാദവും (44 പന്തില്‍ 83) തിലക് വര്‍മയും (37 പന്തില്‍ 49 നോട്ടൗട്ട്) ഉത്തരവാദിത്തമേറ്റെടുത്തു. എട്ടോവറില്‍ ഇരുവരും 87 റണ്‍സ് അടിച്ചെടുത്തു. സൂര്യയുടെ ഇന്നിംഗ്‌സില്‍ നാല് സിക്‌സറും 10 ബൗണ്ടറിയുമുണ്ട്. തിലക് നാല് തവണ പന്ത് അതിര്‍ത്തി കടത്തി. പത്തോവറില്‍ സ്‌കോര്‍ നൂറിനോടടുത്തു. 23 പന്തിലായിരുന്നു സൂര്യയുടെ അര്‍ധ ശതകം. തിലക് വര്‍മക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ അര്‍ധ ശതകം കഷ്ടിച്ച് കൈവിട്ടു.
നേരത്തെ മൂന്നു മുന്‍നിര വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ ആഘാതത്തില്‍ നിന്ന് വിന്‍ഡീസിനെ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ റോവ്മാന്‍ പവലായിരുന്നു (19 പന്തില്‍ 40 നോട്ടൗട്ട്). പവല്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു. ടോസ നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശേഷം ഓപണര്‍മാരായ ബ്രാന്‍ഡന്‍ കിംഗും (42 പന്തില്‍ 42) കയ്ല്‍ മയേഴ്‌സും (20 പന്തില്‍ 25) ടീമിന് ഭദ്രമായ തുടക്കം സമ്മാനിച്ചു. കിംഗിനെയും വെടിക്കെട്ട് ബാറ്റര്‍മാരായ ജോണ്‍സണ്‍ ചാള്‍സ് (12) നിക്കൊളാസ് പൂരാന്‍ (12 പന്തില്‍ 20) എന്നിവരെയും കുല്‍ദീപ് യാദവ് പുറത്താക്കി. കുല്‍ദീപിന് മൂന്നു വിക്കറ്റ് കിട്ടി (4-0-28-3).
ജയ്‌സ്വാളിനെ ഉള്‍പെടുത്താന്‍ ഇശാന്‍ കിഷനെയാണ് ഒഴിവാക്കിയത്. രവി ബിഷ്‌ണോയിക്കു പകരം പരിക്കു മാറിയ കുല്‍ദീപ് യാദവ് തിരിച്ചെത്തി. ഈ കളിയിലും മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ നിലനിര്‍ത്തി. ചെറിയ പരിക്കുള്ള ജെയ്‌സന്‍ ഹോള്‍ഡര്‍ക്കു പകരം റോസ്റ്റണ്‍ ചെയ്‌സ് വിന്‍ഡീസ് പ്ലേയിംഗ് ഇലവനിലെത്തി.
അവസാന വേളയില്‍ ഒന്നുലഞ്ഞെങ്കിലും ഏഴ് പന്ത് ബാക്കിയിരിക്കെ രണ്ടു വിക്കറ്റിനാണ് രണ്ടാം മത്സരം ആതിഥേയര്‍ ജയിച്ചത്.






