കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ബുധനാഴ്ച വൈകുന്നേരം 04:45 ന് ഗോകുലം കേരള എഫ്‌സി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എഫ്ടിയെ നേരിടും. തങ്ങളുടെ കാമ്പെയ്ന്‍ ശക്തമായ തുടക്കം നല്‍കാനും 2019ല്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയത് അവര്‍ത്തിക്കാനുമാണ് ടീം ലക്ഷ്യമിടുന്നത്
തങ്ങളുടെ പരിചയസമ്പന്നനായ ഹെഡ് കോച്ച് ഡൊമിംഗോ ഒറാമാസിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി ടീം ടൂര്‍ണമെന്റിനായി തയ്യാറെടുക്കുകയാണ്. പരിശീലന സെഷനുകള്‍ കാലിക്കറ്റ് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്നു.
മൂന്ന് വിദേശ കളിക്കാരും ഒമ്പത് പ്രതിഭാധനരായ മലയാളികളുമുള്‍പ്പെടെ 22 കളിക്കാര്‍ അടങ്ങുന്ന ഒരു സന്തുലിത സ്‌ക്വാഡാണ് ഏഗഎഇ യുടേത് , ഇത് ടീമിന് അന്താരാഷ്ട്ര നിലവാരവും പ്രാദേശിക വൈദഗ്ധ്യവും ഒരുപോലെ നല്‍കുന്നു.
മുന്നോട്ട് നോക്കുമ്പോള്‍, ഓഗസ്റ്റില്‍ ജികെഎഫ്‌സിക്ക് രണ്ട് നിര്‍ണായക മത്സരങ്ങളുണ്ട്. ഓഗസ്റ്റ് 13ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെയും 22ന് ബെംഗളൂരു എഫ്‌സിയെയും നേരിടും. ടീമിന്റെ പ്രകടനത്തില്‍ കോച്ച് ഒറാമസ് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു, പരിശീലനത്തിലെ അവരുടെ കഠിനാധ്വാനം പിച്ചില്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വരാനിരിക്കുന്ന മാച്ചുകളില്‍ ടീമിനെക്കുറിച്ചുള്ള തന്റെ അഭിലാഷങ്ങളും ഹെഡ് കോച്ച് ഡൊമിംഗോ ഒറാമസ് പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു, 'ഇന്ന് ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്, കളിക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്, ഞങ്ങള്‍ എന്താണ് പരിശീലിപ്പിക്കുന്നതെന്ന് പിച്ചില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡ്യൂറന്‍ഡ് കപ്പ് വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണ്, അത് ആസ്വദിക്കാനും ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.'






