ദുബായ് - ബാഴ്‌സലോണയുടെ അതുല്യ പ്ലേമേക്കറായിരുന്ന ആന്ദ്രെസ് ഇനിയെസ്റ്റ മുപ്പത്തൊമ്പതാം വയസ്സില്‍ പുതിയ ലാവണം തേടുന്നു. ജപ്പാന്‍ ലീഗ് വിട്ട സ്‌പെയിന്‍കാരന്‍ അടുത്ത സീസണില്‍ യു.എ.ഇ ലീഗില്‍ എമിറേറ്റ്‌സ് ക്ലബ്ബിന് കളിക്കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇനിയെസ്റ്റ കഴിഞ്ഞ അഞ്ച് സീസണില്‍ ജപ്പാന്‍ ലീഗില്‍ വിസല്‍ കോബെക്കു കളിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ആകെ 94 മിനിറ്റേ കോബെയില്‍ ഇനിയെസ്റ്റക്ക് അവസരം ലഭിച്ചിരുന്നുള്ളൂ.
2010 ലോകകപ്പ് ഫൈനലില്‍ വിജയ ഗോളടിച്ച കളിക്കാരനാണ് ഇനിയെസ്റ്റ. 2008 ലും 2012 ലും യൂറോ കപ്പും നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു.
ബാഴ്‌സലോണക്കു വേണ്ടിയുള്ള 16 സീസണില്‍ ഒമ്പത് തവണ ലീഗ് കിരീടവും നാലു തവണ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.






