സെമിയോണിയുടെ  പുത്രന് ഗുരുതര പരിക്ക് 

മഡ്രീഡ് -സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അലാവേസിന് കളിക്കവെ അത്‌ലറ്റിക്കൊ മഡ്രീഡ് കോച്ച് ഡിയേഗൊ സെമിയോണിയുടെ പുത്രന്‍ ഗ്വിലിയാനൊ സെമിയോണിക്ക് ഗുരുതരമായി പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ ഗ്വിലിയാനോയെ ആംബുലന്‍സിലാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. ഇരുപതുകാരന്‍ ഫോര്‍വേഡിനെ എതിരാളി പിന്നില്‍ നിന്ന് ഫൗള്‍ ചെയ്യുകയായിരുന്നു. ഇടതു കാല്‍ ഒടിഞ്ഞുതൂങ്ങിയതോടെ ഇരു ടീമിലെയും കളിക്കാര്‍ നിലവിളിച്ചു. കളി ഉപേക്ഷിച്ചു. ഈ സീസണില്‍ അലാവേസിന് വേണ്ടി അരങ്ങേറാനിരിക്കുകയാണ് ഗ്വീലിയാനൊ. രണ്ടാം ഡിവിഷനില്‍ സരഗോസക്ക് കളിച്ചിരുന്നു. 
ഡിയേഗൊയുടെ മറ്റൊരു പുത്രന്‍ ജിയോവാനി സെമിയോണി നിലവിലെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ നാപ്പോളിയുടെ പ്രമുഖ കളിക്കാരനാണ്. മറ്റൊരു പുത്രന്‍ ജിയാന്‍ലൂക്ക സെമിയോണിയും പ്രൊഫഷനല്‍ ഫുട്‌ബോളറാണ്.
 

Latest News