ലാറയെ ഒഴിവാക്കി, വെറ്റോറി ഹൈദരാബാദ് കോച്ച്

ഹൈദരാബാദ് - ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായി മുന്‍ ന്യൂസിലാന്റ് സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറി നിയമിതനായി. ബ്രയാന്‍ ലാറയായിരുന്നു കഴിഞ്ഞ രണ്ടു സീസണില്‍ എസ്.ആര്‍.എച്ച് കോച്ച്. വെറ്റോറി നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ടീമുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് ഏറ്റവും പിന്നിലായിരുന്നു. 

ഓസീസിനെ
മാര്‍ഷ് നയിക്കും

സിഡ്‌നി -ദക്ഷിണാഫ്രിക്കയിലേക്കുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റ് പര്യടനത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് നയിക്കും. സ്ഥിരം നായകന്‍ പാറ്റ് കമിന്‍സിന് കൈയില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് കമിന്‍സ് കായികക്ഷമത വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി20യും അഞ്ച് ഏകദിനങ്ങളുമാണ് ഉള്ളത്. 
ആഷസ് പരമ്പര കഴിഞ്ഞത്തെിയ ടെസ്റ്റ് കളിക്കാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് വാണര്‍ എന്നിവര്‍ക്ക് ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഏകദിനങ്ങളില്‍ അവര്‍ തിരിച്ചെത്തും. 

Latest News