വേണ്ടത് 2200 വളണ്ടിയര്‍മാര്‍, അപേക്ഷിച്ചത് നാല്‍പതിനായിരത്തിലധികം പേര്‍

ദോഹ- ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 28, 2024 വരെ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹക്ക് വേണ്ടത് 2200 വളണ്ടിയര്‍മാര്‍, രജിസ്‌ട്രേഷന്‍ ആരംഭിച്ച് നാല് ദിവസത്തിനകം അപേക്ഷിച്ചത് നാല്‍പതിനായിരത്തിലധികം പേര്‍. ഖത്തര്‍ ആതിഥ്യം വഹിക്ികുന്ന എക്‌സ്‌പോയുടെ ജനസമ്മതിയും സ്വീകാര്യതയും അടയാളപ്പെടുത്തുന്നതാണിത്. 

ആറ് മാസത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഇവന്റിന്റെ സംഘാടകര്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യമറിയിച്ചത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഓഗസ്റ്റ് 3 ന് മാത്രമാണ് ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.

Latest News