മയാമി - ഇന്റര്‍ മയാമിയില്‍ മെസ്സി വസന്തം തളിര്‍ക്കുന്നു. ലീഗ്സ് കപ്പില്‍ ഡാളസ് എഫ.സിക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ 1-3 ന് പിന്നിലായ ശേഷം മെസ്സിയുടെ ചുമലിലേറി തിരിച്ചുവന്ന മയാമി ഷൂട്ടൗട്ടില്‍ 5-3 ന് വിജയം നേടി.
ആറാം മിനിറ്റില്‍ തന്നെ മെസ്സിയുടെ ഗോളില്‍ മയാമി ലീഡ് നേടിയതായിരുന്നു. എന്നാല്‍ ഇടവേളക്കു മുമ്പെ ഫകുണ്ടൊ ക്വിനോണും ബെര്‍ണാഡ് കമുംഗോയും തിരിച്ചടിച്ചു. അറുപത്തിമൂന്നാം മിനിറ്റില്‍ അലന് വെലാസ്കോയും ഗോളടിച്ചതോടെ മെസ്സി കളിച്ച മത്സരത്തില്‍ ഇന്റര്‍ മയാമി ആദ്യ തോല്‍വിയിലേക്കു നീങ്ങു. എന്നാല്‍ അറുപത്തഞ്ചാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷി സ്കോര്‍ 2-3 ആക്കി മയാമിക്ക് പ്രതീക്ഷ നല്കി. പക്ഷെ റോബര്‍ട് ടയ്ലര്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതോടെ മയാമിക്ക് വീണ്ടും രണ്ട് ഗോള്‍ കുടിശ്ശികയായി (2-4). അതോടെ മെസ്സി കടിഞ്ഞാണേറ്റെടുത്തു. മെസ്സിയുടെ ഫ്രീകിക്ക് മാര്‍ക്കൊ ഫര്ഫാന് സ്വന്തം പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. 85ാം മിനിറ്റില്‍ മെസ്സി ഫ്രീകിക്കിലൂടെ സ്കോര്‍ 4-4 ആക്കി.






