ചെന്നൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോഴും പാക്കിസ്ഥാന് ആദ്യ ജയത്തിന് കാത്തിരിക്കുന്നു. ജപ്പാനും പാക്കിസ്ഥാനും തമ്മിലുള്ള ആറു ഗോള്‍ ത്രില്ലര്‍ 3-3 സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും മാറി മാറി ആക്രമിച്ച കളി ഉടനീളം ആവേശകരമായിരുന്നു. പാക്കിസ്ഥാന് ആദ്യ കളിയില്‍ മലേഷ്യയോട് തോല്‍ക്കുകയും രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയോട് അവസാന വേളയിലെ ഗോളില്‍ സമനില വഴങ്ങുകയും ചെയ്തു.
ചൈനയുമായും കൊറിയ 1-1 സമനില സമ്മതിച്ചു. ആദ്യ രണ്ടു കളിയില്‍ ചൈന 12 ഗോള്‍ വഴങ്ങിയിരുന്നു. മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യ 1-0 ന് ലീഡ് ചെയ്യുകയാണ്.






