മിലാന്‍ -അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിലെ സഹതാരം ക്രിസ്റ്റിയന്‍ പുലിസിക്കിന്റെ പാത പിന്തുടര്‍ന്ന് യൂനുസ് മൂസ എ.സി മിലാനില്‍ ചേര്‍ന്നു. മിലാന്‍ ഇപ്പോള്‍ അമേരിക്കന്‍ ഉമടസ്ഥതയിലാണ്. ന്യൂയോര്‍ക്കില്‍ ജനിക്കുകയും ഇറ്റലിയിലും ഇംഗ്ലണ്ടിലുമായി വളരുകയും ചെയ്ത മൂസ സ്‌പെയിനിലെ വലന്‍സിയയില്‍ നിന്നാണ് മിലാനിലെത്തുന്നത്. പുലിസിക് കഴിഞ്ഞ സീസണുകളില്‍ ചെല്‍സിയിലായിരുന്നു.
ഇരുപതുകാരനായ മൂസ മധ്യനിരയിലാണ് കളിക്കുന്നത്. വലന്‍സിയയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. മൂസ കുട്ടിക്കാലം ഇറ്റലിയിലെ വെനീസിനടുത്ത കാസ്റ്റല്‍ഫ്രാങ്കൊ വെനേറ്റോയിലാണ് ചെലവിട്ടത്. അമേരിക്കക്കു വേണ്ടി 27 തവണ കളിച്ചിട്ടുണ്ട്. നോഹ് ഒകഫോര്‍, റൂബന്‍ ലോഫ്റ്റസ് ചീക്, ടിജാനി റെയ്ന്‍ഡേഴ്‌സ് എന്നിവരാണ് ഈ സീസണില്‍ മിലാനില്‍ ചേര്‍ന്ന മറ്റു കളിക്കാര്‍.






