ബേണ്‍ - സ്വിറ്റ്‌സര്‍ലന്റിലെ ബേണില്‍ നടന്ന സിറ്റിയസ് അത്‌ലറ്റിക് മീറ്റില്‍ തമിഴ്‌നാടിന്റെ ഇരുപത്തൊന്നുകാരന്‍ ജെസ്വിന്‍ ആള്‍ഡ്രിന്‍ ലോംഗ്ജമ്പില്‍ സ്വര്‍ണം നേടി. 8.22 മീറ്ററാണ് ജെസ്വിന്‍ ചാടിയത്. ഈ സീസണില്‍ ഒരു ലോംഗ്ജമ്പറും ജെസ്വിനെക്കാള്‍ ദൂരം പിന്നിട്ടിട്ടില്ല. മാര്‍ച്ച് രണ്ടിന് ബെലാരിയില്‍ 8.42 മീറ്ററാണ് ജെസ്വിന്‍ താണ്ടിയത്. പിന്നീട് എട്ട് മീറ്റര്‍ തന്നെ മറികടക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. സ്വിസ് മീറ്റിലെ പ്രകടനം താരത്തിന് ആത്മവിശ്വാസം പകരും. ഹംഗറിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ജെസ്വിന്‍ യോഗ്യത നേടിയിട്ടുണ്ട്.






