Sorry, you need to enable JavaScript to visit this website.

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജോ ബൈഡന്‍ സെപ്റ്റംബര്‍ ഏഴിന് ഇന്ത്യയില്‍

വാഷിംഗ്ടണ്‍- ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെപ്തംബര്‍ ഏഴിന് ഇന്ത്യയിലെത്തും. സെപ്്തംബര്‍ 10 വരെ ബൈഡന്‍ ഇന്ത്യയിലുണ്ടാകും. ഇന്ത്യയുടെ അധ്യക്ഷതയിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്.

110-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 12,300-ലധികം പ്രതിനിധികളാണ് ഇന്ത്യയിലെ ജി 20യില്‍ പങ്കെടുക്കുന്നത്. ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ജി-20 സമ്മേളനത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 

ജൂണില്‍ പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, ദുര്‍ബലത, സംഘര്‍ഷം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ സ്ഥാപനങ്ങളെയും അന്താരാഷ്ട്ര സഹകരണത്തെയും ശക്തിപ്പെടുത്തുന്നതില്‍ ജി20 അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തെ ജോ ബൈഡന്‍ അഭിനന്ദിച്ചിരുന്നു.

Latest News