അബുദാബി-ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടുതൽ കുവൈത്തിൽ. മിക്കവാറും ദിവസങ്ങളിൽ ഇവിടെ പകൽസമയത്തെ ചൂട് അമ്പത് ഡിഗ്രി സെൽഷ്യസാണ്. അയൽ രാജ്യമായ ഇറാഖിലും ഏറെകുറെ ഈ ചൂട് അനുഭവപ്പെടുന്നുണ്ട്. ചൂട് കൂടിയതോടെ ഗൾഫ് രാജ്യങ്ങളിൽ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്. വ്യാഴാഴ്ച ബഹ്‌റൈനിൽ ചരിത്രത്തിലെ റെക്കോർഡ് ഉപഭോഗമായ 3,798 മെഗാവാട്ടാണ് രേഖപ്പെടുത്തിയത്. എയർ കണ്ടീഷനറുകളെ ജനങ്ങൾ വൻതോതിൽ ആശ്രയിച്ചതാണ് വൈദുതി ഉപഭോഗം വർധിപ്പിച്ചത്.






