ഷാർജ-കോവിഡിനെ തുടർന്ന് മൂന്നു വർഷം മുമ്പ് നിർത്തിവെച്ചിരുന്ന ദുബായ്-ഷാർജ ഫെറി സർവ്വീസ് പുനരാരംഭിച്ചു. ദുബായ് ജലഗതാഗത അതോറിറ്റിയുടെ കീഴിലാണ് ഫെറി സർവ്വീസ് നടക്കുന്നത്. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ താൽപര്യമുള്ളതാണ് ഈ ബോട്ട് യാത്ര.ദുബായ്ക്കും ക്കും ഷാർജക്കും ഇടയിലുള്ള സിൽവർ ക്ലാസ് യാത്രക്ക് 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഗോൾഡ് ക്ലാസിന് 25 ദിർഹം നൽകണം.
തിങ്കൾ മുതൽ വ്യാഴം വരെ എട്ട് പ്രതിദിന ട്രിപ്പുകളാണ് നടത്തുക. വാരാന്ത്യ ദിനങ്ങളായ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ആറ് ട്രിപ്പുകളും നടത്തും.






