ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു, ടിക്കറ്റ് നിരക്ക്മൂലം യാത്ര വൈകിച്ച് കുടുംബങ്ങള്‍

മസ്‌കത്ത്- രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.  അവധി ചെലവിടാന്‍ നാട്ടില്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ബലി പെരുന്നാള്‍ ദിവസങ്ങള്‍ ഇത്തവണ നാട്ടില്‍ ചെലവഴിക്കാന്‍ ഭൂരിഭാഗത്തിനുമായി. കുട്ടികളോടൊപ്പം നാട്ടില്‍ പോയ രക്ഷിതാക്കളും ഇപ്പോള്‍ തിരിച്ചു വരികയാണ്.
വേനല്‍ അവധിയോടൊപ്പം ബലി പെരുന്നാളും ഒരുമിച്ച് വന്നതിനാല്‍ ഇത്തവണ നാടണഞ്ഞ പ്രവാസി കുടുംബങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍, സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ തന്നെ ക്ലാസുകളില്‍ കയറാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുമുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ചതാണ് തിരിച്ചെത്തല്‍ വൈകാന്‍ കാരണമെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു. തിരിച്ചെത്തുന്ന കുടുംബങ്ങള്‍ നിരവധിയുണ്ടാകുമെന്നതിനാല്‍ വിമാന കമ്പനികളും ഇത് മുതലെടുക്കുകയാണ്.

 

Tags

Latest News