ലാവ്‌ലിന്‍ കേസ് നീട്ടുന്നത് കേന്ദ്രത്തിനറിയില്ലെന്ന് നിയമമന്ത്രി

ന്യൂദല്‍ഹി- എസ്.എന്‍.സി. ലാവലിന്‍ കേസുകള്‍ സുപ്രീം കോടതി തുടര്‍ച്ചയായി മാറ്റിവെക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്രം. കേസിന്റെ നടപടികള്‍ ജുഡീഷ്യറിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ഹൈബി ഈഡന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലാവലിന്‍ കേസ് മുപ്പത് തവണ മാറ്റിവച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോ എന്നായിരുന്നു ഹൈബി ഈഡന്റെ ചോദ്യം. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരറിവും ഇല്ലെന്നു കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ നിയമ മന്ത്രാലയം സൂക്ഷിക്കാറില്ലെന്നും നിയമമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

 

Latest News