മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടര്‍ ഷാര്‍ജയില്‍ നിര്യാതയായി

ഷാര്‍ജ- ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയിലെ കോളേജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ ഡോക്ടറായ ഷെര്‍മിന്‍ ഹാഷിം അബ്ദുല്‍ കരീം (42) ആണ് മരിച്ചത്.  മൂവാറ്റുപുഴ സ്വദേശിനിയാണ്.
ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഹാഷിര്‍ ഹസന്‍ ആണ് ഭര്‍ത്താവ്. മംഗളൂരു യേനപോയ ഡെന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍നിന്ന് എം.ഡി.എസ്. നേടി.
അഫ്രീന്‍, സാറ, അമന്‍ എന്നിവര്‍ മക്കളാണ്. വര്‍ഷങ്ങളായി ഷാര്‍ജയിലാണ് താമസം. ഖബറടക്കം നാട്ടില്‍.

 

Latest News