സൗദി വനിതാ ലിഫ്റ്റര്‍ക്ക് മൂന്ന് ഏഷ്യന്‍ മെഡല്‍

ജിദ്ദ - ഏഷ്യന്‍ ജൂനിയര്‍ ആന്റ് യൂത്ത് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സൗദി വെയ്റ്റ്‌ലിഫ്റ്റര്‍ ലയാന്‍ അല്‍ഖുറഷി മൂന്നു വെങ്കലം നേടി. 81 കിലൊ വിഭാഗത്തിലായിരുന്നു മെഡലുകള്‍. ദല്‍ഹിയിലായിരുന്നു ചാമ്പ്യന്‍ഷിപ്. വെയ്റ്റ്‌ലിഫ്റ്റിംഗില്‍ ഏഷ്യന്‍ തലത്തില്‍ മെഡല്‍ നേടുന്ന ആദ്യ സൗദി വനിതാ താരമാണ് ലയാന്‍.


മെഡല്‍ നേട്ടവുമായി അഞ്ജന
കല്‍പറ്റ-ഭാരോദ്വഹനത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേട്ടവുമായി വയനാട് സ്വദേശി. വെങ്ങപ്പള്ളി തെക്കുംതറ തയ്യില്‍ ശ്രീജിത്ത്-കവിത ദമ്പതികളുടെ മകള്‍ അഞ്ജനയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഭാരോദ്വഹനം 81 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയത്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിരുന്നു. രണ്ട് ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തെ പ്രതിനിധാനം ചെയ്ത ഏക മലയാളിയാണ് അഞ്ജന. 
ഈ വര്‍ഷം നാഗര്‍കോവിലില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനം നേടിയിരുന്നു.  തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ ട്രയ്‌നിംഗ് സെന്ററില്‍  ഇന്ത്യന്‍ ടീം കോച്ചായിരുന്ന ചിത്ര ചന്ദ്രമോഹന്റെ കീഴിലാണ് പരിശീലനം.
അഞ്ജനയ്ക്ക് ഏഴിന് വൈകുന്നേരം നാലിന് കോട്ടത്തറയില്‍ പൗരാവലി സ്വീകരണം നല്‍കും. 

Latest News