മുന്‍ കോണ്‍ഗ്രസ് എം എല്‍ എയും നടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- മുന്‍ എം എല്‍ എയും നടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച് നടി തെലങ്കാന ബി ജെ പി അദ്ധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ജയസുധ കോണ്‍ഗ്രസ്, ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബി ജെ പി ജയസുധയെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.തെലുങ്ക് നടിയായ ജയസുധ തമിഴ്, മലയാളം സിനിമയിലും ശ്രദ്ധയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സരോവരം, ഇഷ്ടം എന്നീ മലയാള  ചിത്രങ്ങളിലും ജയസുധ അഭിനയിച്ചിട്ടുണ്ട്. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു. 2016ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു. പിന്നീട് അവിടെ നിന്ന് രാജിവെക്കുകയായിരുന്നു.

Latest News