കവാനിക്ക് പുതിയ തുടക്കം, വരവേല്‍ക്കാന്‍ ആയിരങ്ങള്‍

ബ്യൂണസ്‌ഐറിസ് - ബൊക്ക ജൂനിയേഴ്‌സില്‍ ഉറുഗ്വായ് സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി പുതിയ ഇന്നിംഗ്‌സ് തുടങ്ങുന്നതു കാണാന്‍ ബോംബനീറ സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മുപ്പത്താറുകാരനുമായി ഒന്നര വര്‍ഷത്തേക്കാണ് കരാര്‍. ബൊക്കയില്‍ ഒരു കാലത്ത ഡിയേഗൊ മറഡോണ അണിഞ്ഞ പത്താം നമ്പറായിരിക്കും കവാനിക്ക് ലഭിക്കുക. 
സ്‌പെയിനിലെ വലന്‍സിയയില്‍ നിന്നാണ് കവാനി ബൊക്കയിലെത്തിയത്. പരിക്കുകളാല്‍ വലയുന്ന സ്‌ട്രൈക്കര്‍ വലന്‍സിയക്കു വേണ്ടി കഴിഞ്ഞ സീസണില്‍ 28 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ, അടിച്ചത് ഏഴ് ഗോള്‍ മാത്രവും. കഴിഞ്ഞ നാലു ലോകകപ്പുകളില്‍ ഉറുഗ്വായുടെ ആതക്രമണം നയിച്ചത് കവാനിയായിരുന്നു. രാജ്യത്തിനു വേണ്ടി 136 കളികളില്‍ 58 ഗോളടിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡും നാപ്പോളിയും പി.എസ്.ജിയുമുള്‍പ്പെടെ ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട്.
 

Latest News