42 വര്‍ഷത്തെ റെക്കോര്‍ഡ് ക്രിസ്റ്റിയാനോക്ക് വഴി മാറി

റിയാദ് - അറപബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ സ്വന്തം പേരെഴുതിച്ചേര്‍ത്ത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. തുനീഷ്യയിലെ യൂനിയന്‍ സ്‌പോര്‍ടിവ് മുനാസ്തിരിക്കെതിരായ കളിയില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ അന്നസ്‌റിന് തിരിച്ചുവരവിന് വഴിയൊരുക്കി. 4-1 ന് അന്നസര്‍ ജയിച്ചു. 0-1 ന് പിന്നില്‍ നില്‍ക്കവെ ബുള്ളറ്റ് ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനൊ ഗോളടിച്ചത്. 
ഏറ്റവുമധികം ഹെഡര്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ജര്‍മന്‍ ബോംബര്‍ ഗെര്‍ഡ് മുള്ളറെ ക്രിസ്റ്റ്യാനൊ മറികടന്നു. പോര്‍ചുഗല്‍ താരത്തിന്റെ 145ാം ഹെഡര്‍ ഗോളായിരുന്നു ഇത്. മുള്ളര്‍ അവസാനം കളിച്ചത് 1981 ല്‍ ഫോര്‍ട് ലോഡര്‍ഡെയ്‌ലിനായിരുന്നു. ഈ പട്ടികയില്‍ സ്‌പെയിനിന്റെ സാന്റിലാനക്കും പിന്നില്‍ നാലാം സ്ഥാനത്താണ് പെലെ. 
അന്നസ്‌റിനു വേണ്ടി ക്രിസ്റ്റ്യാനൊയുടെ പതിനഞ്ചാം ഗോളാണ് ഇത്, ഈ സീസണിലെ ആദ്യത്തേതും. തൊള്ളായിരത്തിലേറെ മത്സരങ്ങള്‍ നീണ്ട ക്ലബ്് കരിയറില്‍ ക്രിസ്റ്റ്യാനൊ എഴുനൂറിലേറെ ഗോളടിച്ചിട്ടുണ്ട്.
 

Latest News