ദോഹ- ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രീമിയം വാലെറ്റ് പാർക്കിംഗ് സേവനങ്ങൾ പുനരാരംഭിച്ചു. ഡിപ്പാർച്ചർ ഗേറ്റ് 1 ന് സമീപമുള്ള കർബ്സൈഡിൽ ലഭ്യമായ സേവനം, കുറഞ്ഞത് ഒരു ദിവസമെങ്കിലും താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ മൂല്യവർധിത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രൂപത്തിലാണ് സേവനം പുനരാരംഭിച്ചിരിക്കുന്നത്.
ഹ്രസ്വകാല പാർക്കിംഗ് ഏരിയയ്ക്കുള്ളിലെ പ്രീമിയം കാർ പാർക്കിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനു പുറമേ, യാത്രക്കാർക്ക് ഇപ്പോൾ ഇനി പറയുന്ന സവിശേഷ ആനുകൂല്യങ്ങൾ ലഭിക്കും: സമർപ്പിത വാലെറ്റ് പാർക്കിംഗ് സ്ലോട്ടിൽ ഗേറ്റ് 1 ന് സമീപമുള്ള ഡിപ്പാർച്ചേഴ്സ് കർബ്സൈഡിൽ ഡ്രോപ്പ്-ഓഫ്. തൽക്ഷണ സഹായം നൽകുന്ന വാലറ്റ് ജീവനക്കാർ യാത്രക്കാരെ സ്വാഗതം ചെയ്യും. ലഗേജുമായി പുറപ്പെടുന്ന യാത്രക്കാർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനം, കോംപ്ലിമെന്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷ്, സേവന കാലയളവിൽ വാലറ്റ് ജീവനക്കാരുമായി തുടർച്ചയായ ആശയവിനിമയം. എത്തിച്ചേരുമ്പോൾ പുറപ്പെടുന്ന കർബ്സൈഡിൽ വാഹനങ്ങൾ പിക്ക്-അപ്പിനായി സജ്ജമായിരിക്കും. യാത്രക്കാർക്ക് ഏറ്റവും സൗകര്യം ഉറപ്പാക്കാൻ, പ്രീമിയം വാലെറ്റ് സേവനം ടിക്കറ്റ് രഹിതവും പണരഹിതവുമായ പ്രക്രിയയാണ്. യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ വീണ്ടെടുക്കാൻ വാട്‌സ്ആപ്പ് അല്ലെങ്കിൽ എസ്.എം.എസ് വഴി ഇ-ടിക്കറ്റ് ലഭിക്കും.






