താറൂബ - ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ഷായ് ഹോപ്, ഷിംറോന്‍ ഹെത്മയര്‍, പെയ്‌സ്ബൗളര്‍ ഒഷെയ്ന്‍ തോമസ് തുടങ്ങിയവര്‍ ടീമിലുണ്ട്. 2024 ലെ ലോകകപ്പിന് മുമ്പായി മികച്ച കൂട്ടുകെട്ടിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വെസ്റ്റിന്‍ഡീസ്. കരീബിയയിലും അമേരിക്കയിലുമായാണ് അടുത്ത ട്വന്റി20 ലോകകപ്പ്.
മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയെ 2-1 ന് തോല്‍പിച്ച ടീമിലെ ഷംറ ബ്രൂക്‌സ്, റേമന്‍ റീഫര്‍, യാനിക് കരയ്യ, ഷെല്‍ഡന്‍ കോട്രല്‍ എന്നിവരെ ഒഴിവാക്കി. രണ്ട് സ്പിന്നര്‍മാരേ ടീമിലുള്ളൂ -റോസ്റ്റണ്‍ ചെയ്‌സും അകീല്‍ ഹുസൈനും. പെയ്‌സ്ബൗളിംഗിനെ കൂടുതല്‍ തുണക്കുന്ന പിച്ചൊരുക്കാന്‍ കരീബിയയിലെ ക്യുറേറ്റര്‍മാരോട് സെലക്ടര്‍മാര്‍ അഭ്യര്‍ഥിച്ചു.
കരീബിയയിലും അമേരിക്കയിലുമായി നാളെ മുതല്‍ 13 വരെ അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും കളിക്കുക. ഹെത്മയര്‍ അവസാനം ട്വന്റി20 കളിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ തിളങ്ങിയിരുന്നു. ഈയിടെയാണ് ഏകദിന ടീമില്‍ ഹെത്മയര്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീമിലുണ്ടായിരുന്നില്ല.
ഹോപ് ഒരു വര്‍ഷത്തിനു ശേഷമാണ് ട്വന്റി20 ടീമില്‍ തിരിച്ചെത്തുന്നത്. തന്റെ 19 ട്വന്റി20 മത്സരങ്ങളില്‍ അവസാനത്തേ 2022 ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു. ഒഷെയ്ന്‍ അവസാനം ട്വന്റി20 കളിച്ചത് 2021 ഡിസംബറിലാണ്. ഡിസംബറിനു ശേഷം ഒരു രൂപത്തിലുള്ള ക്രിക്കറ്റും കളിച്ചിട്ടില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നുവെങ്കിലും മൂന്ന് കളികളിലും റിസര്‍വ് ബെഞ്ചിലായിരുന്നു.






