നൈജീരിയ നോക്കൗട്ടില്‍, ഒളിംപിക് ചാമ്പ്യന്മാര്‍ ഔട്ട്


-സ്വിറ്റ്‌സര്‍ലന്റ് x സ്‌പെയിന്‍, ജപ്പാന്‍ x നോര്‍വെ പ്രി ക്വാര്‍ട്ടര്‍ 

ബ്രിസ്‌ബെയന്‍ - പ്രയാസകരമായ ഗ്രൂപ്പ് അതിജീവിക്കില്ലെന്ന ആശങ്ക അവസാനിപ്പിച്ച് നൈജീരിയ വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടിലേക്ക് മുന്നേറി. നാല്‍പതാം റാങ്കുകാരായ നൈജീരിയ ആതിഥേയരായ ഓസ്‌ട്രേലിയയും ഒളിംപിക് ചാമ്പ്യന്മാരായ കാനഡയുമുള്‍പ്പെട്ട ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായി. ഓസ്‌ട്രേലിയയെ അട്ടിമറിച്ച അവര്‍ കാനഡയുമായും അയര്‍ലന്റുമായും സമനില നേടി. നൈജീരിയയോട് തോറ്റതോടെ തുലാസിലായ ഓസ്‌ട്രേലിയ 4-0 ന് പ്രി ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്ന കാനഡയെ തകര്‍ത്താണ് അവര്‍ നോക്കൗട്ടില്‍ സ്ഥാനം പിടിച്ചത്. കാനഡ പുറത്തായി. ഓസ്‌ട്രേലിയക്ക് ആറും നൈജീരിയക്ക് അഞ്ചും കാനഡക്ക് നാലും പോയന്റാണ്. സ്വന്തം ഫെഡറേഷനുമായുള്ള പ്രതിഫലത്തര്‍ക്കം കാരണം നൈജീരിയയുടെ ഒരുക്കങ്ങള്‍ അലങ്കോലമായിരുന്നു. പത്താം റാങ്കുകാരായ ഓസ്‌ട്രേലിയയെ അവര്‍ 3-2 നാണ് അട്ടിമറിച്ചത്. 
സ്‌പെയിനിനെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മുന്‍ ചാമ്പ്യന്മാരായ ജപ്പാന്‍ ഗ്രൂപ്പ് സി-യില്‍ ഒന്നാം സ്ഥാനത്തെത്തി (9 പോയന്റ്). ആദ്യ രണ്ടു കളി ജയിച്ച സ്‌പെയിനും മുന്നേറി.  
വിജയം അനിവാര്യമായ ഓസ്‌ട്രേലിയക്കു വേണ്ടി ഹെയ്‌ലി റാസൊ രണ്ടു ഗോളടിച്ചു. മേരി ഫൗളര്‍, സ്റ്റെഫ് കെയ്റ്റ്‌ലി എന്നിവരും ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയന്‍ നായിക സാം കെര്‍ പരിക്കു കാരണം ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ചിട്ടില്ല. ടീമിന് ഇനി ഏഴു ദിവസത്തെ വിശ്രമമുണ്ട്. ഇന്റര്‍നാഷനല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ കാനഡയുടെ സ്റ്റാര്‍ടിംഗ് ഇലവനില്‍ തിരിച്ചെത്തിയെങ്കിലും ഇടവേളയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. നൈജീരിയക്കെതിരായ ആദ്യ കളിയില്‍ പെനാല്‍ട്ടി പാഴാക്കിയതോടെ ആറ് ലോകകപ്പുകളില്‍ കളിച്ച ആദ്യ ഫുട്‌ബോളറെന്ന പദവിയാണ് സിന്‍ക്ലയര്‍ക്ക് നഷ്ടപ്പെട്ടത്. 
ഗ്രൂപ്പ് സി-യിലെ അപ്രസക്തമായ മത്സരത്തില്‍ സാംബിയ 3-1 ന് കോസ്റ്ററീക്കയെ തോല്‍പിച്ചു. 

Latest News