കൈപ്പത്തിയില്ലാത്ത സ്പാനിഷ് താരം ഗോകുലത്തില്‍

കോഴിക്കോട് -സ്പാനിഷ് സ്‌െ്രെടക്കര്‍ അലക്‌സ് സാഞ്ചയ്‌സ് ഗോകുലം കേരള എഫ്.സിക്കു കളിക്കും. വലതു കൈപ്പത്തി ഇല്ലാതെ ജനിച്ച സാഞ്ചയ്‌സ ലാ ലീഗയില്‍ കളിക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ്. 
സി.ഡി ടുഡെലാനോ, സി.ഡി ടെറുവല്‍, സി.എ ഒസസൂന പ്രൊമെസാസ്, ഉറ്റെബോ എഫ്.സി, റയല്‍ സരഗോസ തുടങ്ങിയ ക്ലബ്ബുകളില്‍ മുപ്പത്തിനാലുകാരന്‍ കളിച്ചിട്ടുണ്ട്. 
സ്‌പെയിനിന്റെ മൂന്നാം ഡിവിഷനില്‍ 127 മത്സരങ്ങളില്‍ 42 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണില്‍ എസ്.ഡി ഏജിയക്കായി 33 മത്സരങ്ങളില്‍ 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.  
ഒരു വര്‍ഷത്തെ ഗോകുലവുമായി കരാര്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിനായുള്ള പ്രീസീസണ്‍ ക്യാമ്പില്‍ മറ്റ് വിദേശ റിക്രൂട്ട്‌മെന്റുകളായ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ നിലി പെര്‍ഡോര്‍മോ, കാമറൂണിയന്‍ ഡിഫന്‍ഡര്‍ അമീനൗ ബൗബ എന്നിവരോടൊപ്പം അലക്‌സ് സാഞ്ചയ്‌സ് ചേരും. ഈ സീസണില്‍ ഗോകുലത്തില്‍ എത്തുന്ന മൂന്നാമത്തെ വിദേശിയാണ് സാഞ്ചയ്‌സ്. ഗോകുലത്തിന്റെ പുതിയ പരിശീലകന്‍ സ്‌പെയിന്‍കാരനായ ഡൊമിംഗോ ഒറാമാസാണ്.
ഡ്യൂറന്റ് കപ്പില്‍ ഗോകുലത്തിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 9ന് എയര്‍ഫോഴ്‌സിനെതിരെയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയുമാണ് ഗോകുലത്തിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Latest News