ദോഹ- കെ.എം.സി.സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി അഡ്വ.ഹബീബ് റഹ് മാൻ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ നടത്തി കടന്നുപോയ നേതാവാണ് അഡ്വ. പി.ഹബീബ് റഹ് മാൻ എന്ന് കോഴിക്കോട് ജില്ലാ മുസ് ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. കെ.എം.സി.സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.ഹബീബ് റഹ്മാൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹബീബ് റഹ് മാനെ പോലുള്ള നേതാക്കളുടെ പ്രവർത്തന മാതൃക നമുക്ക് വെളിച്ചം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഹനീഫ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ, ഹബീബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും സെക്രട്ടറി ഇബ്രാഹിം പുളുക്കൂൽ നന്ദിയും പറഞ്ഞു.
ഷഹീർ ബാഖവി അൽ വാരിസി പ്രാർഥനക്ക് നേതൃത്വം നൽകി.
പ്രവാസി ലീഗ് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.കെ.പി മമ്മു തലശ്ശേരി, റഹീസ് പെരുമ്പ, മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൂന്തോട്ടം എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ഹംസക്കുട്ടി വായാട്, ബഷീർ കാട്ടൂർ, സൈഫുദ്ധീൻ ഇരിക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






