ശ്രീലങ്കക്ക് ഏറ്റവും കനത്ത തോല്‍വി

കൊളംബൊ - ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പാക്കിസ്ഥാന് ഇന്നിംഗ്‌സ് വിജയം. ശ്രീലങ്കക്ക് അവരുടെ മണ്ണിലെ ഏറ്റവും കനത്ത പരാജയമാണ് പാക്കിസ്ഥാന്‍ സമ്മാനിച്ചത്. ഇന്നിംഗ്‌സിനും 222 റണ്‍സിനും ജയിച്ച സന്ദര്‍ശകര്‍ 2-0 ന് പരമ്പര തൂത്തുവാരി. 
ഒന്നാം ഇന്നിംഗ്‌സില്‍ 410 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 188 ന് ഓളൗട്ടായി. ഇടങ്കൈയന്‍ സ്പിന്നര്‍ നുഅമാന്‍ അലി ഏഴു വിക്കറ്റെടുത്തു. അവശേഷിച്ച മൂന്നു വിക്കറ്റ് പെയ്‌സ്ബൗളര്‍ നസീം ഷാ സ്വന്തമാക്കി. 2021 ഡിസംബറിനു ശേഷം പാക്കിസ്ഥാന്റെ ആദ്യ പരമ്പര വിജയമാണ് ഇത്. 

Latest News