റൊണാള്‍ഡോക്ക് കൈയടി, പി.എസ്.ജിയെ തളച്ച് അന്നസ്ര്‍

ഒസാക്ക - പ്രി സീസണ്‍ സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി ക്ലബ്ബ് അന്നസ്ര്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയുമായി ഗോള്‍രഹിത സമനില നേടി. കഴിഞ്ഞ വര്‍ഷം ലിയണല്‍ മെസ്സിയും കീലിയന്‍ എംബാപ്പെയും നെയ്മാറുമുള്‍പ്പെട്ട പി.എസ്.ജിയുടെ സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ജപ്പാനില്‍ ആരാധകര്‍ ഇരച്ചുകയറിയിരുന്നു. എന്നാല്‍ ഇത്തവണ മൂന്നു പേരും ടീമിലില്ല. മെസ്സി ക്ലബ്ബ് വിട്ടു. എംബാപ്പെ ക്ലബ് വിടാനൊരുങ്ങുകയാണ്. നെയ്മാറിന് ഫെബ്രുവരി മുതല്‍ കാല്‍മുട്ടില്‍ പരിക്കാണ്. 
രണ്ടാം മിനിറ്റില്‍ കാര്‍ലോസ് സോളറുടെ ഫ്രീകിക്ക് അന്നസ്ര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തിയെങ്കിലും ഗോളി നവാഫ് അല്‍അഖീദി അവസരത്തിനൊത്തുയര്‍ന്നു. ഇരുപതാം മിനിറ്റില്‍ നോഹ ലെമീനയുടെ ശ്രമം തലനാരിഴ പാളി. റൊണാള്‍ഡോയുടെ രണ്ട് ശ്രമങ്ങള്‍ക്കാണ് ഇരുപത്തഞ്ചായിരത്തിലേറെ വരുന്ന കാണികളില്‍ നിന്ന് കൈയടിയുണ്ടായത്. രണ്ടാം പകുതി പകരക്കാര്‍ക്കായാണ് ഇരു ടീമുകളും മാറ്റിവെച്ചത്. 66ാം മിനിറ്റില്‍ റൊണാള്‍ഡൊ പിന്‍വാങ്ങി. പി.എസ്.ജിയുടെ യുവ താരം ഇല്യാസ് ഹുസ്‌നി രണ്ടു തവണ അന്നസ്ര്‍ ഗോള്‍മുഖത്ത് ഭീതി പരത്തി. അന്നസ്ര്‍ വ്യാഴാഴ്ച ഒസാക്കയില്‍ തന്നെ ഇന്റര്‍ മിലാനെ നേരിടും. 


 

Latest News