കേരളീയര്‍ മര്യാദക്കാര്‍, കേരള പോലീസ്  നന്മയുടെ പ്രതീകം-സണ്ണി ലിയോണ്‍ 

മുംബൈ-മലയാളികള്‍ മര്യാദയുള്ളവരാണെന്നും കേരള പോലീസ് അടിപൊളിയാണെന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍. കൊച്ചിയില്‍ ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള അനുഭവമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയില്‍ ലഭിച്ച വരവേല്‍പ്പ് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നു അതെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്.ഉദ്ഘാടന വേദിയിലേക്ക് കാറില്‍ എത്തുമ്പോള്‍ ചുറ്റിലും ധാരാളം ആളുകളുണ്ടായിരുന്നു. ആളുകളുണ്ട് എന്നല്ലാതെ എത്രത്തോളം ആള്‍ക്കാരുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ആ സ്റ്റേജില്‍ കയറി നിന്നപ്പോഴാണ് ഞെട്ടിയത്.'എന്റെ പേര് ഉറക്കെവിളിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍. ആ തിരക്കിനിടയില്‍ കേരള പോലീസിന്റെ സഹായം വലുതായിരുന്നു. അവര്‍ നല്ല സുരക്ഷയാണൊരുക്കിയത്. അവിടെ ഒരു പ്രശ്നവും ഉണ്ടായില്ല.''ആളുകള്‍ എല്ലാവരും വളരെ മര്യാദയോടെയാണ് പെരുമാറിയത്. തിരികെ കാറില്‍ കയറിയപ്പോഴാണ് അവിടെയെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോ കാണുകയും എത്രത്തോളം ആളുകളാണ് എന്നെ കാണാന്‍ എത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തത്' എന്നാണ് മിഡ് ഡേ ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
അഡല്‍ട്ട് താരമായിരുന്ന സണ്ണി ലിയോണ്‍ 'ജിസം 2' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. രംഗീല, വീരമാദേവി, ഷീറോ, കൊക കൊല, ഹെലെന്‍, ദ ബാറ്റില്‍ ഓഫ് ഭിമ കൊറേഗന്‍' എന്നീ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

 

Latest News