മുംബൈ - ഇന്ത്യയുടെ ഹോം സീസണിലെ മത്സര വേദികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തിരുവന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബ് വേദിയാവും. ഓസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യും അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ട്വന്റി20, ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് എന്നിവയുടെ വേദികളാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് വേദി ലഭിക്കാതിരുന്നതില്‍ നിരാശ പ്രകടിപ്പിച്ച തിരുവനന്തപുരത്തിനും ഗുവാഹത്തിക്കും നാഗ്പൂരിനും റാഞ്ചിക്കും മത്സരങ്ങള്‍ അനുവദിച്ചു. ലോകകപ്പ് വേദികളില്‍ മൂന്നെണ്ണത്തിലേ മത്സരങ്ങളുള്ളൂ -ഹൈദരാബാദിലും ബംഗളൂരുവിലും ധര്‍മശാലയിലും.
സെപ്റ്റംബര്‍ 22 ന് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തോടെ മൊഹാലിയിലാണ് സീസണ് ആരംഭിക്കുക. രണ്ടാം ട്വന്റി20 നവംബര്‍ 26 നാണ് തിരുവനന്തപുരത്ത് അരങ്ങേറുക






